ആസിമിന്റെ അസാമാന്യ പ്രകടനം കണ്ട് ഓസ്‌ട്രേലിയൻ കോച്ച് വാഗ്ദാനം ചെയ്ത ഒരു മാസത്തെ വിദഗ്ദ്ധ സൗജന്യ പരിശീലനത്തിനായി യാത്രയ്ക്കും താമസത്തിനുമായി തുക സമാഹരിക്കാൻ നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം.
മലയാളിയുടെ കരുത്ത് ലോകത്തിന് മുന്നിൽ; ആസിമിനെ മികച്ച പരിശീലനത്തിലൂടെ ഇനി പാരാലിമ്പിക്സിലേക്കും നമുക്ക് എത്തിക്കാം!!!
ഓസ്‌ട്രേലിയയിൽ സ്വർണ്ണം കൊയ്ത ആസിമിന് ഇനി ലക്ഷ്യം ഏഷ്യൻ ഗെയിംസും പാരാലിമ്പിക്സും....
ആസിമിന്റെ സ്വപ്നങ്ങൾക്ക് നമ്മുടെ ചെറിയൊരു സഹായം കരുത്തേകട്ടെ...
ചരിത്രമാണിത്! ലോക പാരാ സ്വിമ്മിംഗ് സീരീസിൽ ഇന്ത്യയ്ക്കായി ആദ്യമായി സ്വർണ്ണമെഡൽ സ്വന്തമാക്കി നമ്മുടെ സ്വന്തം ആസിം വെളിമണ്ണ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നു.
ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന മിക്സഡ് 4x 50 ഫ്രീസ്റ്റൈൽ റിലേയിലാണ് അസിം ഈ ചരിത്ര നേട്ടം കുറിച്ചത്...
ഇനി ആസിമിന് മുന്നിലുള്ളത് രണ്ട് പ്രധാന ലക്ഷ്യങ്ങൾ:
ജപ്പാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസ്.
2028-ലെ ലോസ് ആഞ്ചലസ് പാരാലിമ്പിക്‌സ്....
ആസിമിന്റെ അസാമാന്യ പ്രകടനം കണ്ട് ഓസ്‌ട്രേലിയൻ കോച്ച് ഒരു മാസത്തെ വിദഗ്ദ്ധ പരിശീലനം സൗജന്യമായി വാഗ്ദാനം ചെയ്തിട്ടുണ്ട്...
എന്നാൽ ഈ പരിശീലനത്തിനായി ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയ്ക്കും താമസത്തിനുമായി വലിയൊരു തുക ആവശ്യമാണ്.....
നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം. ആസിം വെളിമണ്ണ എന്ന ഈ പോരാളിയുടെ മുന്നോട്ടുള്ള യാത്രയിൽ നമ്മുടെ ചെറിയൊരു സംഭാവന പോലും വലിയ തണലാകും...
നാടിന്റെ അഭിമാനത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ നമ്മളാൽ കഴിയുന്നത് നൽകാം.....